കാറും ട്രാക്ടറും കൂട്ടിയിടിച്ചു കുടുംബാംഗങ്ങൾക്കു പരുക്കേറ്റു
പാലാ: കാറും ട്രാക്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആലുവ സ്വദേശികളായ ആർ. രഘു (54) ഭാര്യ എൽ.മിനി (50), മകൾ ഇളവയനി രഘു (18) എന്നിവർക്കാണ് പരുക്കേറ്റത്. 11 മണിയോടെ കൊടുങ്ങൂർ - മണിമല റൂട്ടിൽ ചാമംപതാൽ ഭാഗത്തു വച്ചായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു പരുക്കേറ്റ മേലുകാവ് സ്വദേശി സാം ജോസഫിനെ (37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ നീലൂരിൽ വച്ചായിരുന്നു അപകടം.
Comments ()