നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഡിവൈഡറിലേക്ക് ഇടിച്ച് കയറി
ചെങ്ങന്നൂർ: മുണ്ടൻകാവ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ച് കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. സുൽത്താൻബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 5:00 മണിയോടെ ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. മുണ്ടങ്കാവ് ജംഗ്ഷനിലെ ഇട റോഡിൽ നിന്നും പിക്കപ്പ് പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ഈ സമയം കെ.എസ്.ആർ.ടി.സി ബസിന് തൊട്ട് മുമ്പിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ആയിരുന്നു. മുൻപിൽ ഉണ്ടായിരുന്ന കാറിനെ ഇടിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ പെട്ടെന്ന് വലത്തോട്ട് വേട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡിനെ നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ച കയറി നിന്നു. അപകടസമയം ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെത്തുടർന്ന് എം.സി റോഡിൽ ചെറിയ രീതിയിൽ ഗജഗത തടസ്സം ഉണ്ടായി.
Comments ()