വൈക്കത്തഷ്ടമി: തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
വൈക്കം: വൈക്കത്തും സമീപ പ്രദേശങ്ങളിലും തെരുവ് നായശല്യം രൂക്ഷമായതോടെ വൈക്കത്തഷ്‌ടമി ഉൽസവത്തിന് എത്തുന്ന ഭക്‌തരുടെ സുരക്ഷ ലക്ഷ്യമിട്ട് തെരുവ് നായ്ക്കൾക്ക് കുത്തിവെയ്പ്. അഷ്ടമി ഉത്സവത്തിനെത്തുന്നവരുടെ സുരക്ഷക്കായാണ് അടിയന്തരമായി കുത്തിവയ്‌പ് നടത്തുന്നതെന്നു നഗരസഭ ചെയർമാൻ അബ്‌ദുൽ സലാം റാവുത്തർ അറിയിച്ചു. ഈ മാസം 31 വരെ നഗരസഭ വാർഡുകളിൽ നായ്ക്കൾക്ക് പേ ബാധ പ്രതിരോധ കുത്തിവയ്പ് നടത്തും. വളർത്തു നായ്ക്കൾക്കുള്ള കുത്തിവയ്‌പ് ദിവസങ്ങളിൽ നടത്തിയിരുന്നതായും നഗരസഭ അറിയിപ്പിൽ പറയുന്നു.
Comments ()