വാൻ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച് അപകടം; വൈദ്യുത പോസ്റ്റ് തകർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
എസ്. സതീഷ്കുമാർ
വൈക്കം: വെച്ചൂർ ദേവീ വിലാസം സ്കൂളിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് തകർന്നു. അപകടസമയത്ത് ഓട്ടോയിൽ ആളില്ലാതിരുന്നതിനാലും സമീപത്ത് യാത്രക്കാരോ വിദ്യാർത്ഥികളോ ഇല്ലാതിരുന്നതിനാലും വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കുമരകം ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാനാണ് വർക്ക്‌ഷോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. സ്കൂൾ വിട്ട സമയത്തായിരുന്നു അപകടം നടന്നത്. വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് പതിനഞ്ച് മിനിറ്റിലധികം സമയം ഗതാഗത തടസ്സമുണ്ടായി. തുടർന്ന് നാട്ടുകാർ ഒത്തുചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
Comments ()