Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

അക്ഷരങ്ങളുടെ ആചാര്യന് അക്ഷര സ്മരണാഞ്ജലി

അക്ഷരങ്ങളുടെ ആചാര്യന് അക്ഷര സ്മരണാഞ്ജലി

വൈക്കം: മണലക്ഷരങ്ങൾ മാഞ്ഞുപോകും. പക്ഷേ മനസ്സിൽ കോറിയിടുന്നത് കാലത്തിനും മായ്ക്കാക്കാനാവില്ല. മണലിലെഴുതി മനസ്സിലേക്ക് പകരുന്ന ജാലവിദ്യയുമായി ഇവിടെ ഒരാളുണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെ തലമുറകൾക്ക് ആദ്യാക്ഷരം പകർന്നുനൽകി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വെച്ചൂർ അച്ചിനകം പ്ലാപ്പള്ളിൽ പോൾ.

പോൾ ആശാൻ്റെ ജന്മശതാബ്ദി ദിനമാണ് ഇന്ന്. അക്ഷരങ്ങളുടെ ആചാര്യന് ജന്മശതാബ്ദി ദിനത്തിൽ അക്ഷര സ്മരണാഞ്ജലി രചിച്ചത് അദ്ദേഹത്തിൻ്റെ പുത്രനും വൈക്കംവാർത്തയുടെ കാർട്ടൂണിസ്റ്റുമായ ജീസ് പി. പോളാണ്. ആദ്യാക്ഷരങ്ങളിൽ അത്‌ഭുതം ഒളിപ്പിച്ച് ജീസ് ഒരുക്കുന്ന മംഗളപത്രങ്ങൾ പണ്ടേ പ്രശസ്തമാണ്. 

കവിതാരൂപത്തിലുള്ള ശ്ലോകങ്ങളിലെ ആദ്യക്ഷരങ്ങൾ താഴേക്ക് ചേർത്തുവായിച്ചാൽ പോൾ ആശാൻ ജന്മശതാബ്ദി എന്ന് വായിക്കാനാകുന്ന തരത്തിലാണ് മംഗളോപഹാരം തയ്യാറാക്കിയിട്ടുള്ളത്. ഇതു കൂടാതെ അ മുതൽ അം വരെയുള്ള സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന ഒരു മംഗള പത്രവും കൂടി ഇതോടൊപ്പം തയാറാക്കി. വെച്ചൂരിലും പരിസര ഗ്രാമങ്ങളിലുമുള്ള പല തലമുറകളിൽപെട്ട നൂറുകണക്കിന്  പേർ പോൾ ആശാനിൽ നിന്ന് ആദ്യക്ഷരം അറിഞ്ഞവരാണ്. കലാ, സാഹിത്യ രംഗങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2014-ൽ 88-ാമത്തെ വയസിലാണ് അദ്ദേഹം അന്തരിച്ചത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും