അംഗനവാടിക്ക് ബെഡ്ഷീറ്റ് വിതരണം ചെയ്തു
വൈക്കം: വൈക്കം തെക്കേനട തേജസ് നഗർ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നഗരസഭ 16ാം വാർഡിലെ 13ാം നമ്പർ അങ്കണവാടിക്ക് പായ, ബഡ് ഷീറ്റ് തുടങ്ങിയവ വിതരണം ചെയ്തു. തേജസ് നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് റിട്ട. ക്യാപ്ടൻ എ. വിനോദ്കുമാർ അങ്കണവാടി വർക്കർ ആർ. ഷൈമ, ഹെൽപ്പർ പി.കെ. ഉഷ എന്നിവർക്ക് പായും ഷീറ്റും കൈമാറി.

നാളെത്തെ പ്രതിഭകളെ വാർത്തെടുക്കുന്ന അങ്കണവാടിയുടെ ഉന്നമനത്തിനായി കൈത്താങ്ങാകേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമായതു കൊണ്ടാണ് തേജസ് നഗർ അങ്കണവാടിക്ക് കരുത്തുപകരാൻ എത്തിയതെന്ന് വിനോദ് കുമാർ പറഞ്ഞു. തേജസ് നഗർ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ശെൽവരാജൻ മണലേഴത്ത്, സെക്രട്ടറി കെ.ജെ. ഷാജിമോൻ, ജോയിൻ്റ് സെക്രട്ടറിമാരായ കൃഷ്ണമ്മ കാട്ടിക്കുഴി, ഷീജ ബിജു പാലേത്ത് തുടങ്ങിയവർ പങ്കെടുത്തു.
Comments ()