സഖാവ് ആർ. പത്മനാഭൻ നായരെ അനുസ്മരിച്ചു
വൈക്കം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വൈക്കത്തെ ആദ്യകാല നേതാവും, വൈക്കം നഗരസഭ ചെയർമാനും, സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സഖാവ് ആർ. പത്മനാഭൻ നായരുടെ 15മത് ചരമവാർഷികം സി.പി.എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വ്യാഴാഴ്ച രാവിലെ വൈക്കം കൊച്ചുകവലക്ക് സമീപത്തെ വസതിയിൽ പതാക ഉയർത്തലിനും പുഷ്പാർച്ചനക്കും ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി.പി ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ.കെ രഞ്ജിത്ത്, ഏരിയ സെക്രട്ടറി പി. ശശിധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഹരിദാസ്, പി.വി പുഷ്കരൻ, കെ.കെ ശശികുമാർ, ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ടി രാജേഷ്, ടി.ജി ബാബു, പ്രശസ്ത ഗാനരചയിതാവ് അജീഷ് ദാസൻ എന്നിവർ പ്രസംഗിച്ചു.
Comments ()