Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

അഞ്ച് വയസ്സുകാരികളായ ഇരട്ടകള്‍ കായല്‍ നീന്തി ചരിത്രവിജയം കൊയ്തു

അഞ്ച് വയസ്സുകാരികളായ ഇരട്ടകള്‍ കായല്‍ നീന്തി ചരിത്രവിജയം കൊയ്തു
കായല്‍ നീന്തി ലക്ഷ്യം കൊയ്‌തെടുത്ത അഞ്ച് വയസ്സുകാരികളായ ഇരട്ടകളായ നൈവേദ്യയെയും നിഹാരികയെയും മാതാപിതാക്കളായ അനുവും പി. ഹരീഷും എടുത്തുയര്‍ത്തി ആഹ്ലാദം പങ്കുവെയ്ക്കുന്നു. കോച്ച് ബിജു ടി. തങ്കപ്പന്‍ സമീപം

വൈക്കം: ഓളപ്പരപ്പില്‍ സാഹസിക ദൗത്യത്തില്‍ അഞ്ച് വയസ്സുകാരികളായ ഇരട്ടകളായ നൈവേദ്യയും നിഹാരികയും കായല്‍ നീന്തി പുതിയൊരു സമയം സ്വന്തമാക്കി ചരിത്രമെഴുതി. കായല്‍ നീന്തി പുതിയ ദൂരവും സമയവും സ്വന്തമാക്കി വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം തേടാനുള്ള സാഹസിക ദൗത്യമാണ് നൈവേദ്യയും നിഹാരികയും ലക്ഷ്യമിട്ടത്. ഇരട്ടകള്‍ കായല്‍ നീന്തുന്നത് ഇതാദ്യമാണ്. കുലശേഖരമംഗലം വൈകുണ്ഠത്തില്‍ എസ്.ബി.ഐ ഉദ്യോഗസ്ഥനായ പി. ഹരീഷിന്റെയും അനുവിന്റെയും മക്കളാണ് ഇവര്‍. വെള്ളൂര്‍ ഭവന്‍സ് ബാല മന്ദിര്‍ യു.കെ.ജി വിദ്യാര്‍ത്ഥികളാണ്. കുട്ടികളുടെ ദൗത്യപരീക്ഷണം കണ്ടറിയാന്‍ കായല്‍ ബീച്ചില്‍ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ശനിയാഴ്ച രാവിലെ ചേര്‍ത്തല കൂമ്പേല്‍ക്കടവില്‍ നിന്നും 7.17 ന് നീന്തിതുടങ്ങിയ ഇവര്‍ 9 കിലോമീറ്റര്‍ ദൂരം താണ്ടി 9.05 ന് കരതൊട്ടു. വൈക്കം കായലോര ബീച്ചില്‍ വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയ കുട്ടികളെ പൗരയോഗം ആദരിച്ചു. ഡോള്‍ഫിന്‍ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ പരിശീലകന്‍  ബിജു ടി. തങ്കപ്പന്റെ ശിക്ഷണത്തില്‍ മൂവാറ്റുപുഴയാറ്റില്‍ നീന്തല്‍ പരിശീലനം നേടിയാണ് ദീര്‍ഘദൂര കായല്‍ നീന്തല്‍ നടത്തിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും