ആരോഗ്യജീവിതത്തിന് പ്രകൃതി കൃഷി
വൈക്കം: സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് കൗണ്‍സില്‍ വൈക്കം മണ്ഡലം കമ്മറ്റിയുടെ 'ആരോഗ്യജീവിതത്തിന് പ്രകൃതി കൃഷി' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചെത്തുതൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനയുടെ പ്രസിഡന്റ് കെ.ഇ മണിയന്‍ അദ്ധ്യക്ഷത വഹിച്ചു. 'ആരോഗ്യജീവിതത്തിന് പ്രകൃതി കൃഷി' എന്ന വിഷയത്തെ കുറിച്ച് ഗാന്ധി സ്മാരക കേന്ദ്രം ജില്ലാ പ്രസിഡന്റ് എം. കുര്യന്‍ ക്ലാസ്സ് എടുത്തു. സംഘടനയിലെ അംഗമായ കെ.എസ് തങ്കച്ചിയുടേയും കെ.കെ ശിവദാസന്റേയും മകന്‍ ഇന്ത്യന്‍ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ എസ്. അന്‍സീതിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. വി. ലക്ഷ്മണന, എന്‍. ശ്രീകുമാര്‍, എം.ടി. ബാബുരാജ്, വി.എന്‍.ജോണ്‍, കെ.വി. പ്രകാശന്‍, എം.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments ()