സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈനടീലും ഫലവൃക്ഷത്തൈകള്‍ വിതരണവും നടത്തി
വൈക്കം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണൽ വൈക്കം ലീജിയൻ്റെ നേതൃത്വത്തില്‍ അയ്യര്‍കുളങ്ങര ഗവ.യു.പി. സ്‌കൂളില്‍ വൃക്ഷത്തൈ നടീലും, ഫലവൃക്ഷ തൈകളുടെ വിതരണവും നടത്തി.

സ്‌കൂള്‍ ഹാളില്‍ നടന്ന പരിസ്ഥിതി സമ്മേളനം കെ. ബിനിമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈക്കം ലീജിയന്‍ പ്രസിഡന്റ് അഡ്വ.എം.പി. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സതീഷ്, ക്ലബ് സെക്രട്ടറി കെ. ശിവദാസ്, ട്രഷറര്‍ അജിത്ത്‌വര്‍മ്മ, നാഷണൽ ഡയറക്ടര്‍ കെ.പി. വേണുഗോപാല്‍, നാഷണൽ കോഡിനേറ്റര്‍ എസ്.ഡി. സുരേഷ്ബാബു, സിദ്ധാര്‍തന്‍, ഡി. നാരായണന്‍ നായര്‍, ക്യാപ്റ്റന്‍ പീതാംബരന്‍, ബാഹുലേയന്‍, ശിവന്‍കുട്ടി നായര്‍, സതീഷ്‌കുമാര്‍, ഗോപകുമാര്‍, പ്രഭാകരന്‍ നായര്‍, പി.ടി.എ പ്രസിഡന്റ് സാബു എന്നിവര്‍ പ്രസംഗിച്ചു.
Comments ()