Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ബഷീർ ഓർമ്മയിൽ ഫെഡറൽ നിലയം കണ്ട് കുട്ടികൾ

എസ്. സതീഷ്കുമാർ

ബഷീർ ഓർമ്മയിൽ ഫെഡറൽ നിലയം കണ്ട് കുട്ടികൾ

മറവൻതുരുത്ത്: ബഷീർ ഓർമ്മദിനത്തിൻ്റെ ഭാഗമായി
വിഖ്യാത നോവൽ ഭാർഗ്ഗവീ നിലയത്തിന്റെ ശേഷിപ്പുകൾ തേടി മറവന്തുരുത്ത് സർക്കാർ യു.പി സ്‌കൂൾ കുട്ടികൾ. ബഷീർ തലയോലപ്പറമ്പിൽ താമസിച്ചിരുന്ന വീടായിരുന്ന ഭാർഗ്ഗവീ നിലയം എന്ന പേരിൽ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന കെട്ടിടമാണ് വിദ്യാത്ഥികൾ കാണാൻ എത്തിയത്. ഇന്ന് ഫെഡറൽ നിലയം ആയി മാറിയെങ്കിലും അന്നത്തെ ആ കിണറും ചാരുകസേരയും പ്ലാവ് നിന്ന സ്ഥലവും ഇന്നും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. അതൊക്കെ കണ്ട് വൈക്കം മുഹമ്മദ്‌ ബഷീറിനെക്കുറിച്ച് കൂടുതൽ അറിയാൻ ബഷീർ സമ്പൂർണ കൃതികളും പരിചയപ്പെട്ടു. ഫെഡറൽ ബാങ്ക് തലയോലപ്പറമ്പ് മാനേജർ സംഗീത സിന്ധ്യ ലയണലും ജീവനക്കാരും കുട്ടികളെ സ്വീകരിച്ചു. ബഷീർ കഥാപാത്രളായ മജീദും സുഹ്റയും പാത്തുമ്മയും ആയി ശ്രീകാർത്തിക് രാജസൂയ, അമേയ സരുൺ, ആദിത്യ സുരേഷ് എന്നിവർ വേഷമിട്ടു. മൂവാറ്റുപുഴയോരത്തെ വൈക്കം ബഷീർ സ്മാരക ലൈബ്രറി മന്ദിരവും സന്ദർശിച്ചായിരുന്നു വിദ്യാർത്ഥികളുടെ മടക്കം. സ്കൂളിൽ ബഷീർ ദിന ക്വിസ് മത്സരവും നടന്നു. പി.ടി.എ. പ്രസിഡന്റ് അഡ്വക്കേറ്റ് പി.ആർ. പ്രമോദ്,, വൈസ് പ്രസിഡന്റ്‌ വി.പി. ജയകുമാർ, 'നല്ല പാഠം' കോഡിനേറ്റർമാരായ ബോബി ജോസ്, സൗമ്യ സദാനന്ദൻ, ഹെഡ് മാസ്റ്റർ സി.പി പ്രമോദ്, അധ്യാപകരായ കെ.എ ജ്യോതിലക്ഷ്മി, കെ.എ ശ്രീദേവി, കെ. വിജയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും