Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ

എസ്. സതീഷ്കുമാർ

മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ

വൈക്കം: മറവന്തുരുത്ത് പഞ്ചായത്തിൽ ഇടവട്ടത്ത് തെരുവുനായയുടെ ആക്രമണം ഭീതി വിതക്കുന്നു. കുട്ടികളെയും വയോധികരെയും ആക്രമിക്കുന്ന തെരുവുനായ്ക്കൾ പ്രദേശത്തെ ജനജീവിതത്തിന് ഭീഷണിയാവുകയാണ്.

മാസങ്ങളുടെ ഇടവേളകളിൽ പ്രദേശത്തെ അഞ്ചിലധികം ആടുകളെ നായ്ക്കൾ ആക്രമിച്ചു കൊന്നു. വാക്കയിൽ ഭാഗത്ത് ഇന്ന് അയ്യപ്പകൃപയിൽ ലേഖ എന്ന കർഷകയുടെ പറമ്പിൽ കെട്ടിയിരുന്ന ആടിൻറെ വയറിൻ്റെ പിൻ ഭാഗം നായ്ക്കൾകടിച്ചു കീറി. വയറിൻ്റെയും പിൻ കാലിൻ്റെയും ഭാഗം പിളർന്ന നിലയിലായ ആടിൻ്റെ വയറിൻ്റെ പിൻഭാഗത്ത് നിരവധി തുന്നലിട്ടിരിക്കുകയാണ്. ആടിനെ വളർത്തി വില്പന നടത്തിയും പാല് വിറ്റും ജീവിക്കുന്ന കുടുംബമാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുന്നത്. ഒരുമാസം മുമ്പ് ഇവരുടെ 10 മാസം പ്രായമായ ആടിനെ നായ കടിച്ചു കൊന്നിരുന്നു. ഇതിനിടെ ഇവരുടെ രണ്ട് ആളുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. നായ്ക്കളുടെ ആക്രമണം പതിവായതോടെ 11 ആടുകൾ ഉണ്ടായിരുന്ന ഈ കർഷക ഏഴ് ആടുകളെ ഒഴിവാക്കി. നിലവിലുള്ള നാലാടുകളിൽ ഒരെണ്ണത്തിനാണ് ഇന്ന് നായയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റിരിക്കുന്നത്.

ഇടവട്ടത്ത് തെരുവ് ശല്യം രൂക്ഷമായാണെങ്കിലും 7, 8 വാർഡുകളിലാണ് നിലവിൽ ആക്രമണം തുടർക്കഥയാവുന്നത്. സ്കൂളിൽ പോകുന്ന കുട്ടികളും വയോധികരും അടക്കം പലപോഴും തലനാരിഴക്കാണ് തെരുവ്നായയുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. തെരുവ് നായയുടെ ശല്യം ഒഴിവാക്കാൻ പഞ്ചായത്തിന്റെ അടിയന്തര ഇടപെടലാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും