Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ
|
Loading Weather...
Follow Us:

പൈനാപ്പിളും കരിമ്പും കാന്താരിയും ചേർന്ന് 'ഈസ'; നാടൻ വിഭവങ്ങളിൽ നിന്ന് ഒരു പ്രകൃതിദത്ത ദഹനസഹായി

പൈനാപ്പിളും കരിമ്പും കാന്താരിയും ചേർന്ന് 'ഈസ'; നാടൻ വിഭവങ്ങളിൽ നിന്ന് ഒരു പ്രകൃതിദത്ത ദഹനസഹായി

വൈക്കം: ഈസ പ്രകൃതിദത്ത ദഹന സഹായി വിപണിയിൽ ശ്രദ്ധേയമാകുന്നു. വൈക്കം മൂത്തേടത്ത് കാവിൽ പ്രവർത്തിക്കുന്ന പ്രത്യ ഫുഡ്‌ഡിൻ്റെ ഈസയുടെ സ്റ്റാൻഡ് അപ്പ് പൗച്ച് പുറത്തിറക്കി. അഞ്ച് മാസത്തെ പരീക്ഷണ ഉദ്പാദനത്തിനു ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഈസ പെറ്റ് ബോട്ടിലുകളിൽ വിപണിയിലെത്തിയത്. സംസ്ഥാനത്തെ കർഷകർക്ക് കൈതാങ്ങ് കൂടിയാവുകയാണ് പ്രത്യ ഫുഡ്‌സിൻ്റെ ഈസ പ്രകൃതിദത്ത ദഹനസഹായി.

കരിമ്പിൻ ജ്യൂസ്, പൈനാപ്പിൾ ജ്യൂസ്, ഇഞ്ചി, കാന്താരിമുളക്, പഞ്ചസാര എന്നിവയുടെ മിശ്രിതം പ്രത്യേക താപനനിലയിൽ സംസ്‌കരിച്ച് തയ്യാറാക്കുന്ന പാനീയം നാട്ടിലെ കരിമ്പ് കർഷകരിൽ നിന്നും, പൈനാപ്പിൾ, ഇഞ്ചി തുടങ്ങിയവയുടെ ഉത്പാദകരിൽ നിന്നുമാണ് അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നത്. വാഴക്കുളം, കടുത്തുരുത്തി എന്നിവടങ്ങളിലെ കർഷകരുടെ പൈനാപ്പിളും തിരുവല്ല, മറയൂർ മേഖലകളിലെ കരിമ്പും ഉൾപ്പെടെയുടെ അസംസ്‌കൃത വസ്തുകൾ വാങ്ങിയാണ് ഈസായുടെ നിർമ്മാണം. സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന കെമിക്കൽ ആൻ്റ് മൈക്രോ ബയോളജിക്കൽ ഇൻഹൗസ് ലബോർട്ടറിയിലെ പ്രത്യേക പരിശോധനക്ക് ശേഷമാണ് ഈസ പുറത്തിറക്കുന്നത്. പ്രതിദിനം 1500 ബോട്ടിലുകളും 2000 പൗച്ച് പാക്കറ്റുകളും ഇവിടെ ഉത്പാദിക്കാനാവും. ഈസാ പെറ്റ് ബോട്ടിൽ നാല് മാസവും സ്റ്റാൻഡ് അപ്പ് പൗഞ്ച് 6 മാസവും കേട് കൂടാതിരിക്കും. ഡയബറ്റിക്കാർക്ക് ഈസ കഴിക്കാമെന്നും മറ്റ് പാനിയങ്ങളേക്കാൾ ഷുഗർ ഇഫക്ട് വളരെ കുറവായ രീതിയിലാണ് നിർമ്മാണമെന്നും പ്രത്യാ ഫുഡ്‌സ് അവകാശപ്പെടുന്നുണ്ട്. എന്നാൽ തുറന്ന ശേഷം പാനീയം ഫിഡ്ജിൽ സൂക്ഷിച്ചാൽ മാത്രമെ മൂന്ന് ദിവസത്തിൽ താഴെ ഉപയോഗിക്കാനാവൂ. ഈസാ നിർമ്മാണ ശേഷം കരിമ്പിൻചണ്ടി കാലിതീറ്റ പെല്ലാറ്റാക്കി മാറ്റി പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കിയാണ് പ്രത്യ ഫുഡ്സിൻ്റെ പ്രവർത്തനമെന്ന് ജനറൽ മാനേജർ എൽ.പി. രാജേഷ് പറഞ്ഞു. പൈനാപ്പിൾ, ഇഞ്ചി കാന്താരി ചണ്ടികൾ ബേക്ക് ചെയ്ത സ്നാക്സ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പ്രത്യ ഫുഡ്സ്. സ്ത്രീകളുടെയു കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായുള്ള രണ്ട് ഉൽപന്നങ്ങൾ കൂടി പ്രത്യ ഫുഡ്‌സ് ഭാവിയിൽ പുറത്തിറക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ബിടെക് കഴിഞ്ഞ് ജർമ്മനിയിൽ നിന്ന് പ്രൊജക്റ്റ് മാനേജ് മെൻ്റിൽ ബിരുദാനന്തര ബിരുദം നേടിയ വല്ലകം സ്വദേശി അശ്വിൻ രാജാണ് മേക്ക് ഇൻ കേരള ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്. പരമ്പരാഗത അറിവും ആധുനിക സങ്കേതിക വിദ്യയും ചേർത്തിറക്കിയ ഈസ വിപണിയിൽ ശ്രദ്ധേയമായതോടെ സമാന രീതിയിൽ കൂടുതൽ മേക്ക് ഇൻ കേരള ഉൽപന്നങ്ങൾ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് പ്രത്യ ഫുഡ്സ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും