Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഭരണക്കാരെ നാളെ അറിയാം: വോട്ടെണ്ണൽ ക്രമീകരണങ്ങൾ ഇന്ന് പൂർത്തിയാകും

ഭരണക്കാരെ നാളെ അറിയാം: വോട്ടെണ്ണൽ ക്രമീകരണങ്ങൾ ഇന്ന് പൂർത്തിയാകും

എസ്. സതീഷ്കുമാർ

വൈക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആര് ഭരിക്കും എന്ന് നാളെ അറിയാം. വോട്ടെൽ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ ഇന്ന് പൂർത്തിയാകും. വൈക്കം നഗരസഭാ വോട്ടുകൾ നഗരസഭ ഓഫിസിലും ബ്ലോക്ക് തല വോട്ടും ആറ് പഞ്ചായത്തിലെ വോട്ട് ആശ്രമം സ്കൂളിലും തലയോലപറമ്പ്, വെള്ളൂർ, കല്ലറ പഞ്ചായത്തളിലെ കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിലായിട്ടാണ് എണ്ണുന്നത്.

ഒരുക്കങ്ങളും ക്രമീകരണങ്ങളും

പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളില്‍ തന്നെയാണ് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ നടക്കുന്നത്..
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളിലാണ്. ഒരു ഡിവിഷന് ഒന്നെന്ന കണക്കില്‍ 23 ടേബിളുകളാണ് ഒരുക്കുന്നത്. സ്‌ട്രോംഗ് റൂമുകളില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ രാവിലെ ഏഴിന് വോട്ടെണ്ണല്‍ നടക്കുന്ന ഹാളുകളിലേക്ക് മാറ്റും. തുടർന്ന് റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍.
ആദ്യം തപാല്‍ വോട്ടുകൾ എണ്ണും. ഓരോ ബൂത്തിലെയും വോട്ടുകള്‍ എണ്ണിത്തീരുന്നതനുസരിച്ച് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും.
സ്ഥാനാര്‍ഥികള്‍ക്കും അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍ക്കും പാസ് ഉള്ള കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം.

മത്സരിച്ച സ്ഥാനാർത്ഥികളുടെ എണ്ണം

ജില്ലയിൽ ആകെ 5281 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.

കണക്ക് ഇങ്ങനെ

ജില്ലാ പഞ്ചായത്ത്- 83 ബ്ലോക്ക് പഞ്ചായത്തുകള്‍- 489, ഗ്രാമപഞ്ചായത്തുകള്‍- 4032 നഗരസഭകള്‍-677

ബ്ലോക്കുകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും അവയുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും ഇങ്ങനെയാണ്.

വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം.
തലയാഴം, ചെമ്പ്, മറവന്‍തുരുത്ത്, ടി.വി. പുരം, വെച്ചൂര്‍, ഉദയനാപുരം.

കടുത്തുരുത്തി: സെന്‍റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടുത്തുരുത്തി. കടുത്തുരുത്തി, കല്ലറ, മുളക്കുളം, ഞീഴൂര്‍, തലയോലപ്പറമ്പ്, വെള്ളൂര.

ഏറ്റുമാനൂർ: സെന്‍റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അതിരമ്പുഴ. തിരുവാര്‍പ്പ്, അയ്മനം, അതിരമ്പുഴ, ആര്‍പ്പൂക്കര, നീണ്ടൂര്‍, കുമരകം.

ഉഴവൂർ: ദേവമാതാ കോളജ്, കുറവിലങ്ങാട്.
കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, രാമപുരം, മാഞ്ഞൂർ.

ളാലം: കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, പാലാ. ഭരണങ്ങാനം, കരൂർ, കൊഴുവനാല്‍, കടനാട്,, മീനച്ചില്‍, മുത്തോലി.

ഈരാറ്റുപേട്ട: സെന്‍റ് ജോര്‍ജ്ജ് കോളജ് അരുവിത്തുറ ഓഡിറ്റോറിയം. മേലുകാവ്, മൂന്നിലവ്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട്.

പാമ്പാടി: ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, വെളളൂര്‍. മണര്‍കാട്, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മീനടം, കിടങ്ങൂര.

പള്ളം: ഇന്‍ഫന്‍റ് ജീസസ് ബഥനി കോണ്‍വെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണര്‍കാട്. അയര്‍ക്കുന്നം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം, കുറിച്ചി.

മാടപ്പള്ളി: എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചങ്ങനാശേരി.
മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം.

വാഴൂർ: സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പാരിഷ് ഹാള്‍ നെടുംകുന്നം. ചിറക്കടവ്, കങ്ങഴ, നെടുംകുന്നം, വെള്ളാവൂർ, വാഴൂര്‍, കറുകച്ചാൽ.

കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമനിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പളളി. എരുമേലി, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, മണിമല, മുണ്ടക്കയം, പാറത്തോട്, കോരൂത്തോട്.

നഗരസഭകള്‍

ചങ്ങനാശേരി: നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍, ചങ്ങനാശേരി.

കോട്ടയം: ബേക്കര്‍ സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം.

വൈക്കം: നഗരസഭാ കൗണ്‍സില്‍ ഹാള്‍, വൈക്കം.

പാലാ: നഗരസഭാ കൗണ്‍സില്‍ ഹാള്‍, പാലാ.

ഏറ്റുമാനൂർ: എസ്.എഫ്.എസ്. പബ്ലിക് സ്‌കൂള്‍, ഏറ്റുമാനൂര്‍.

ഈരാറ്റുപേട്ട: അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജ് ഗോള്‍ഡന്‍
ജൂബിലി ബ്ലോക്ക്.