ബജറ്റ് ആദ്യനോട്ടത്തിൽ
ബജറ്റിൽ വൈക്കം വെള്ളൂർ കെ.പി.പി.എല്ലിന് 175 കോടി അനുവദിച്ചു. എം.സി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി,
വർക്ക് നിയർ ഹോം പദ്ധതി2 00 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.
പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി, സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി,
ബ്ലൂ എക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി,
നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി,
സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍, ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം,
മൺപാത്ര നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കാൻ 1 കോടി,
ആർട്സ് ആന്റ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി.
കാൻസർ, എയ്ഡ്സ് രോഗികളുടെ പ്രതിമാസ പെൻഷൻ 1000 രൂപ ഉയർത്തി,
ഓട്ടോറിക്ഷ – ടാക്സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തി, ഓട്ടോ സ്റ്റാൻഡുകളെ സ്മാർട് മൈക്രോ ഹബുകളാക്കും.
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ കേരള കലാരൂപ കേന്ദ്രങ്ങൾ സ്ഥാപിക്കും,
ആഗോള സ്കൂൾ സ്ഥാപിക്കാൻ 10 കോടി,
മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ, ഹരിത കര്‍മ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്, കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി വര്‍ധിപ്പിച്ചു. ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ്, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി,
സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ വികസനത്തിനായി അത്യാധുനിക ക്യാംപസിന് 10 കോടി രൂപ.
വനിത സ്കിൽ സെന്ററുകൾക്ക് 20 കോടി,
നേറ്റിവിറ്റി കാർഡ് നടപ്പിലാക്കാൻ 20 കോടി, കേര പദ്ധതിക്ക് 100 കോടി,
ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 2 ശതമാനം പലിശയിളവ്, അസംഘടിത തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ. വിരമിച്ച ജീവനക്കാര്‍ക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി,
പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ്. പാലിന്റെയും പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാൻ ലബോറട്ടറികൾക്കായി 8 കോടി, ക്ഷീര വികസനത്തിനായി 128.05 കോടി. മൃഗ സംരക്ഷണത്തിനായി 318.46 കോടി, കടൽ സുരക്ഷ പദ്ധതിക്കായി 3 കോടി, മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇൻഷുറൻസിനായി 100 കോടി,
കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കും.
യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം, നെല്ല് സംഭരണത്തിന് 150 കോടി, ശബരിമല മാസ്റ്റർ പ്ലാന്റെ വിഹിതം 30 കോടിയായി വർധിപ്പിച്ചു. പമ്പാ നദി മാലിന്യമുക്തമാക്കാൻ 30 കോടി,
റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ, സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ
15 കോടി പദ്ധതിക്ക് വകയിരുത്തി.
സ്ത്രീ സുരക്ഷ പെൻഷനായി 3820 കോടി രൂപ, 2026-27ൽ ക്ഷേമ പെൻഷൻ നൽകാനായി 14500 കോടിയും വകയിരുത്തിയിട്ടുണ്ട്
സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 1,27,247 കോടി രൂപ അധിക വരുമാനം ഉണ്ടാക്കി. നികുതിയേതര വരുമാനം വർധിച്ചുവെന്നും ധനമന്ത്രി
കുട്ടനാട് വെള്ളപ്പൊക്കെ നിയന്ത്രണ പദ്ധതിക്ക് 60.5 കോടി, പഞ്ചായത്ത് തല സ്കിൽ കേന്ദ്രങ്ങൾക്ക് 20 കോടി.
വന്യജീവി ആക്രമണം നേരിടാൻ 100 കോടി രൂപ അധികം അനുവദിച്ചു.
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്, മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് 100 കോടി,
വനവത്കരണത്തിന് 50 കോടി,
കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി. കുട്ടനാട് പാക്കേജിന് 75 കോടി, ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി, ക്ലീൻ പമ്പക്ക് 30 കോടി,
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി തുടരും.
തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്. വയനാട് പാക്കേജിന് 50 കോടി, കരകൗശല മേഖലയ്ക്കായി 4.3 കോടി, നെയ്ത്തുകാർക്ക് സഹായം നൽകാൻ 59 കോടി, കശുവണ്ടി മേഖലയ്ക്കായി 56 കോടി,
ലൈഫ് സയൻസ് പാർക്കിന് 35 കോടി,
മലബാര്‍ സിമന്‍റസിന് ആറു കോടി,
പ്രവാസി വ്യവസായ പാർക്കിന് 20 കോടി,
കെ ഫോണിന് 112.44 കോടി,
പബ്ലിക് വൈഫൈയ്ക്കായി 15 കോടി.
സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള പ്രവർത്തന സജ്ജമാക്കാൻ 10 കോടി,
നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി, ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടി,
സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി.
Comments ()