ദേശീയ കാൻസർ അതിജീവന ദിനം: അതിജീവിതരെ സന്ദർശിച്ച് പഞ്ചായത്ത് അംഗങ്ങൾ
ഉദയനാപുരം: ദേശീയ കാൻസർ രോഗ അതിജീവന ദിനത്തിൻ്റെ ഭാഗമായി ക്യാൻസർ അതിജീവിതരെ സന്ദർശിച്ച്
ഉദയനാപുരം പഞ്ചായത്ത് അംഗങ്ങൾ. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജുവിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ കാൻസർ അതിജീവിതരെ സന്ദർശിച്ച് ക്ഷേമം അന്വേഷിച്ചത്. നാലു വർഷം മുൻപ് കാൻസർ ബാധിച്ച് ഇച്ഛാശക്തിയുടെ പിൻബലത്തിൽ ആധുനിക ചികിത്സയിൽ അതിജീവനം സാധ്യമായ 76 കാരനായ ഉകലശക്കരി ബേബിയെയാണ് പഞ്ചായത്ത് അംഗങ്ങൾ വീട്ടിലെത്തി കണ്ടത്. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി രഞ്ജിത്ത്, വാർഡു അംഗം ആജിഷാ ഉദയകുമാർ എന്നിവരും പഞ്ചായത്ത് പ്രസിഡണ്ടിന് ഒപ്പമുണ്ടായിരുന്നു. കാൻസർ രോഗം അതിജീവിച്ചവരുടെ മാതൃകകൾ ഉയർത്തി കാട്ടി സമൂഹത്തിൽ ആത്മവിശ്വാസം വളർത്തുന്നതിൻ്റെ ഭാഗമായാണ് ദേശീയ കാൻസർ രോഗ അതിജീവന ദിനം ആചരിക്കുന്നത്.
Comments ()