നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് പാടത്തേക്ക് മറിഞ്ഞു; യുവാവിന് പരുക്ക്
വൈക്കം: നിയന്ത്രണം വിട്ട് കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം റോഡ് അരുകിലെ പാടത്തേക്ക് മറിഞ്ഞു. ഉദയനാപുരം നാനാടത്ത് എറണാകുളം റോഡിലാണ് ബുധനാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെ അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ നേരെകടവ് കരിയിൽ 33 കാരനായ ശരത്തിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അങ്കമാലിയിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പിന്നിൽ നിന്ന് വന്ന കാർ ശരത്തിൻ്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാർക്ക് കാര്യമായി പരുക്കില്ല.
Comments ()