Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆
|
Loading Weather...
Follow Us:

മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ഫിഷറീസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ഫിഷറീസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

വൈക്കം: മത്സ്യ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ഫിഷറീസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കടലും കായലും സ്വകാര്യ മുതലാളിമാർക്ക് വിൽക്കാനുള്ള മാരിടൈം ബില്ല് പിൻവലിക്കുക., മത്സ്യ തൊഴിലാളി പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, സമ്പാദ്യ സമാശ്വാസം സമയബന്ധിതമായി വിതരണം ചെയ്യുക, വേമ്പനാട്ടു കായൽ അതോറിറ്റി രൂപീകരിക്കുക, വേമ്പനാട്ടുകായലിലെ ചെളിയും എക്കലും പ്ളസ്റ്റിക്ക് മാലിന്യങ്ങളും നീക്കംചെയ്യുക, തണ്ണീർമുക്കം ബണ്ട് പരീക്ഷണടിസ്ഥാനത്തിൽ ഒരു വർഷം തുറന്നിടുക, പോള പായൽ നീക്കം ചെയ്യുവാൻ നടപടി സ്വീകരിക്കുക. അനധികൃത മത്സ്യബന്ധനം തടയുവാൻ നടപടി സ്ഥികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മാർച്ച് മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉത്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.എസ്. രത്നാകരൻ, ജില്ലാ സെക്രട്ടറി ഡി. ബാബു സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ. സ്മിതാ പ്രദീപ്, ടി.സി സുനിൽകുമാർ, കെ. രാജൻ, വേണുഗോപാലൻ, രാജേഷ് ചെങ്ങളം എന്നിവർ പങ്കെടുത്ത പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും ബി. അശോകൻ, ഗിരിജാ പുഷ്ക്കരൻ, പി.കെ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും