Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

കാർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാർ മറിഞ്ഞ്  യുവാവിന് ദാരുണാന്ത്യം

കോട്ടയം: പാലാ-രാമപുരം റോഡിൽ ചിറകണ്ടം ഏരിമറ്റം ജംക് ഷനു സമീപം കാർ മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം കഞ്ഞിക്കുഴി പുളിക്കച്ചിറയിൽ കാപ്പിൽ വീട്ടിൽ റൈഗൺ ജോർജ് വൈൻ (23) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ 1നാണ് അപകടം. റോഡിൽനിന്നു കാർ താഴെയുള്ള തിട്ടയിലേക്കു പതിച്ച് സമീപത്തുള്ള വീടിൻ്റെ മുറ്റത്തേക്കു വീഴുകയായിരുന്നു. റൈഗൺ വാഹനത്തിന്റെ പിൻ സീറ്റിലായിരുന്നു.

കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ മെൽബിൻ ബാബു, അലൻസൺ, അഭിഷേക് മാത്യു എന്നിവർക്കു പരുക്കേറ്റു. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം. റൈഗൺ രാമപുരം മാർ ആഗസ്തീനോസ് കോളജിൽ നിന്നാണു ഡിഗ്രി പൂർത്തിയാക്കിയത്. ഖത്തറിൽ ജോലി ചെയ്യുന്ന പിതാവിനൊപ്പം പോകാനിരിക്കുകയായിരുന്നു. ചിറകണ്ടത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. സംസ്കാരം നാളെ 3.30നു കോട്ടയം പുത്തൻപള്ളിയിൽ. പിതാവ്: വൈൻ മാത്യു. അമ്മ: ആനിക്കാട് കുറ്റിക്കാട്ട് ജ്യോതി. സഹോദരി: റെയ്സൽ എൽസ വൈൻ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും