ശ്രീശങ്കര വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ആഘോഷിച്ചു
വൈക്കം: ലേക്കോൾ ചെമ്പകയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷെറിൻ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം, നൃത്തം, സംഘഗാനം, സംഘനൃത്തം, തിരുവാതിര തുടങ്ങിയ കലാപരിപാടികളും
നമ്മുടെ സംസ്കൃതിയുടെയും പഴയകാല പാരമ്പര്യത്തിന്റെയും നേർക്കാഴ്ചയാവുക എന്ന ലക്ഷ്യമിട്ട് സ്കൂളിൽ 'പൈതൃകം - പഴമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം' എന്ന പേരിൽ കിൻഡർഗാർഡൻ കുട്ടികൾ അവതരിപ്പിച്ച പരിപാടിയും നടന്നു.
Comments ()