Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ചെമ്പൈ അനുസ്മരണ സമ്മേളനം

ചെമ്പൈ അനുസ്മരണ സമ്മേളനം
ഗുരുവായൂർ ചെമ്പൈ സംഗിതോത്സവത്തിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചെമ്പൈ സംഗീതോത്സവതിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ചെമ്പൈ സംഗീതോൽസവം ഗുരുവായൂർ ദേവസ്വം എറ്റെടുത്തിട്ട് 50 വർഷം പൂർത്തിയായതിന്റെ സ്മരണയിലാണ് സുവർണ്ണ ജൂബിലി ആഘോഷം നടത്തുന്നതെന്ന് എൻ.ജയരാജ് പറഞ്ഞു.

ഗുരുവായൂരിൽ 15 ദിവസമായി നടക്കുന്ന ചെമ്പൈ സംഗിതോത്സവത്തിൽ 3000 കലാകാരന്മാർക്ക് അവസരം നൽകുന്നതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗുരുവായുർ ദേവസ്വം ചെയർമാൻ വി കെ.വിജയൻ പറഞ്ഞു. മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീതാ രാജേഷ് കേരളാ കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ ചെമ്പൈ അനുസ്മരണം പ്രഭാഷണം നടത്തി. നഗരസഭാ അംഗം കെ.ബി.ഗിരിജ കുമാരി, ദേവസ്വം ഭരണസമിതിയംഗം സി.മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുമാരി എ. കന്യാകുമാരിയുടെ വയലിൻ കച്ചേരി നടന്നു. അർജുൻ ഗണേഷ് മൃദംഗവും തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ഘടവും ഒരുക്കി.

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി എ. കന്യാകുമാരിയുടെ വയലിൻ കച്ചേരി
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും