Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

സെന്‍സസ് 2027 വീടുകളിലെത്തി വിവരശേഖരണം ഇന്ന് മുതല്‍

സെന്‍സസ് 2027 വീടുകളിലെത്തി വിവരശേഖരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സെന്‍സസ് നടപടികളുടെ ഭാഗമായ വീടുവീടാന്തര വിവരശേഖരണം ഇന്ന് (ജൂലൈ ഒന്ന്) തുടങ്ങും. ആയതിലേക്കായി എന്യുമറേറ്റര്‍മാരെയും പ്രവര്‍ത്തന ഏകോപനത്തിന് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു. പ്രക്രിയ സുഗമമായി നടത്താന്‍ 800 വരെ (ജന സംഖ്യ) ഉള്‍പ്പെടുന്ന ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിച്ചു. രാജ്യപുരോഗതിക്ക് അനിവാര്യമായ വിവരശേഖരണവുമായി എല്ലാവരും പൂര്‍ണമായും സഹകരിക്കണം.

തെറ്റായവിവരം നല്‍കുന്നത് പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിന് തുല്യവും ശിക്ഷാര്‍ഹവുമാണ്. തെറ്റായ മറുപടി നല്‍കല്‍, ഉദ്യോഗസ്ഥരെ തടസപെടുത്തല്‍, വീടുകളില്‍ പതിപ്പിക്കുന്ന അടയാളങ്ങള്‍ നീക്കംചെയ്യല്‍, ഔദ്യോഗിക സെന്‍സസ് ഷെഡ്യൂള്‍ ഫോം പൂരിപ്പിക്കാതിരിക്കല്‍ എന്നിവ കുറ്റങ്ങളായി കണക്കാക്കും. സെന്‍സസിന്റെ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥലം എന്നിവ വിട്ടുനല്‍കാനുള്ള ഉത്തരവുകളുടെ ലംഘനത്തിനു ഒരു വര്‍ഷം വരെ തടവോ, പിഴയോ, രണ്ടുമോ ലഭിക്കാം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും