Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ
|
Loading Weather...
Follow Us:

സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി

സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി

കോട്ടയം: ദേശീയ സെന്‍സസിന്റെ ഭാഗമായി കുടുംബങ്ങള്‍ സ്വന്തമായി ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കുന്ന സെല്‍ഫ് എന്യുമറേഷന്‍ മൂന്നു ദിവസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ പങ്കെടുത്തത് 6710 പേര്‍. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കാണിത്. മുതിര്‍ന്ന കായിക പരിശീലകന്‍ കെ.പി. തോമസ്, ചലച്ചിത്ര നടൻ ജോജി മുണ്ടക്കയം, ഗിന്നസ് റെക്കോര്‍ഡുടമ അഭിഷ് ഡോമിനിക് തുടങ്ങിയവര്‍ ഇന്ന് സെല്‍ഫ് എന്യുമറേഷന്‍ നടത്തി.
https://se.census.gov.in/ എന്ന പോര്‍ട്ടല്‍ വഴിയ ജൂണ്‍ 30വരെ സെല്‍ഫ് എന്യുമറേഷന് അവസരമുള്ളത്.

ഇന്ത്യയുടെ 16-ാമത് ദേശീയ സെൻസസിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ സെൽഫ് എന്യുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ആരംഭിക്കുന്നു! ജൂൺ 16 മുതൽ 15 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താം.

🗓️ തീയതി: ജൂൺ 16 മുതൽ ജൂൺ 30 വരെ
🌐 ഔദ്യോഗിക വെബ്‌സൈറ്റ് :[se.census.gov.in] (https://se.census.gov.in)

📲 എങ്ങനെ സ്വയം വിവരങ്ങൾ രേഖപ്പെടുത്താം?

1️⃣ ക്യൂആർ കോഡ് സ്കാൻ ചെയ്യാം: നൽകിയിരിക്കുന്ന ഔദ്യോഗിക QR Code നിങ്ങളുടെ മൊബൈൽ ക്യാമറയോ ഗൂഗിൾ ലെൻസോ (Google Lens) ഉപയോഗിച്ച് സ്കാൻ ചെയ്യുക.
2️⃣ വെബ്‌സൈറ്റ് സന്ദർശിക്കുക: നേരിട്ട് പ്രവേശിക്കാൻ se.census.gov.in ലിങ്ക് ഉപയോഗിക്കുക.
3️⃣ വിവരങ്ങൾ നൽകുക: നിങ്ങളുടെ മൊബൈൽ നമ്പറും ഒടിപിയും (OTP) ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുടുംബാംഗങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി പൂരിപ്പിക്കുക.

പ്രത്യേക ശ്രദ്ധയ്ക്ക്: ഈ പോർട്ടൽ ജൂൺ 30 വരെ മാത്രമേ തുറന്നിരിക്കുകയുള്ളൂ! (15 ദിവസത്തെ കാലാവധി മാത്രം).

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും