Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

മോർ തോമാശ്ലീഹയുടെ പെരുന്നാളിന് കൊടിയേറി

മോർ തോമാശ്ലീഹയുടെ പെരുന്നാളിന് കൊടിയേറി
ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ തോമാശ്ലീഹയുടെ പെരുന്നാളിന് ഹോണവാർ മിഷൻ മെത്രാപ്പൊലീത്ത യാക്കോബ് മോർ അന്തോണിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ കൊടിയേറ്റുന്നു

വൈക്കം: ചെമ്പ് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ തോമാശ്ലീഹയുടെ പെരുന്നാളിന് കൊടിയേറി. ഇന്ന് രാവിലെ കൊടിയേറ്റിന് ഹോണവാർ മിഷൻ മെത്രാപ്പൊലീത്ത യാക്കോബ് മോർ അന്തോണിയോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. വികാരി ജോയി ആനക്കുഴി, ഫാ. സോണി പട്ടരുപറമ്പിൽ, ഫാ. ഷാജി മേപ്പാടത്ത്, ഫാ. പോൾ തോട്ടക്കാട്ടിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. കൈക്കാരന്മാരായ ഐസക് പൗലോസ്, സാബു ഇടമറ്റം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ആശീർവാദം, പാച്ചോർ നേർച്ച, വൈകിട്ട് സന്ധ്യ പ്രാർഥന, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ എന്നിവ നടത്തി ഫാ. ഷിബു ചെന്നിക്കര കാർമികത്വം വഹിച്ചു. നാളെ (2ന്) രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, 8ന് വിശുദ്ധ കുർബാന, വികാരി ഫാ. ജോയ് ആനക്കുഴി തുടർന്ന് ആശീർവാദം, പ്രഭാതഭക്ഷണം. വൈകിട്ട് 6.30ന് സന്ധ്യ പ്രാർഥന ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ മാത്യൂസ് മോർ ഇവാനിയോസ് തിരുമേനി കാർമികത്വം വഹിക്കും. 7.30ന് അനുഗ്രഹ പ്രഭാഷണവും, 8ന് പ്രദക്ഷിണം, 9.15ന് ആശീർവാദം, തുടർന്ന് പാച്ചോർ നേർച്ച.

ജൂലൈ 3ന് രാവിലെ 6നും, 8നും പ്രഭാത പ്രാർഥന, 6.45ന് വിശുദ്ധ കുർബാന, 9ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ മാത്യൂസ് മോർ ഇവാനിയോസ് തിരുമേനി കാർമികത്വം വഹിക്കും. 10.30ന് അനുഗ്രഹ പ്രഭാഷണം, എസ്.എസ്.എൽ.സി, പ്ലസ്‌ടു, ഡിഗ്രി പ്രഫഷനൽ കോഴ്‌സുകളിൽ നിന്നും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനം, ചാരിറ്റി ഫണ്ട് വിതരണം, പാച്ചോർ നേർച്ച. 11.15ന് പ്രദക്ഷിണം, 12.15ന് ആശീർവാദം തുടർന്ന് നേർച്ച സദ്യ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും