തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു
തലയോലപ്പറമ്പ്: വനിതാ പഞ്ചായത്തംഗങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ പാചകം ചെയ്ത് ശ്രദ്ധ നേടിയ തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പിൽ മുഖ്യമന്ത്രി വി.ഡി സതീശൻ എത്തി.
തലയോലപ്പറമ്പ്: വനിതാ പഞ്ചായത്തംഗങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ പാചകം ചെയ്ത് ശ്രദ്ധ നേടിയ തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പിൽ മുഖ്യമന്ത്രി വി.ഡി സതീശൻ എത്തി. ക്യാമ്പിലെ വയോജനങ്ങളും കുട്ടികളുമടക്കമുളളവരോട് സ്‌നേഹാന്വേഷണം നടത്തിയ മുഖ്യമന്ത്രി ക്യാമ്പിലെ ഭക്ഷണം, മരുന്ന് എന്നിവയുടെ ലഭ്യതയും പ്രദേശത്തെ വെള്ളപ്പൊക്ക ദുരിതത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു.
ക്യാമ്പിലെ ചെറിയ കുട്ടികളെയും കണ്ട് ഒപ്പം കൂടിയ മുഖ്യമന്ത്രി ക്യാമ്പിലെ ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിലും എത്തി. അത്താഴത്തിനായി ചോറിനൊപ്പം കപ്പ പുഴുക്ക് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഈ സമയം പഞ്ചായത്ത് വനിതാ അംഗങ്ങൾ... അവരെ മുഖ്യമന്ത്രി അടുത്തേക്ക് വിളിച്ച് മാതൃകാപരമായ പ്രവർത്തനമാണെന്നും പറഞ്ഞു. മറ്റുള്ളവർക്ക് പ്രചോദനമാകുന്ന പ്രവർത്തകർക്ക് ഹസ്തദാനവും നൽകി ഫോട്ടോയുമെടുത്താണ് മുഖ്യമന്ത്രി യാത്രയായത്. 15 മിനിറ്റാണ് മുഖ്യമന്ത്രി ക്യാമ്പിൽ ചെലവഴിച്ചതെങ്കിലും ജനമനസ്സ് കയ്യിലെടുത്തായിരുന്നു മടക്കം.

കഴിഞ്ഞ ദിവസം അന്തരിച്ച വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗവും വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന എൻ.എം.താഹയുടെ വെള്ളൂർ കരിപ്പാടത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണാൻ എത്തുന്നതിനിടയിലാണ് മുഖ്യമന്ത്രി തലയോലപറമ്പിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തിയത്.
Comments ()