ടി.ജെ. ദാവീദ് അനുസ്മരണം
തലയോലപ്പറമ്പ്: വടകരയിലെ സി.പി.ഐ നേതാവായിരുന്ന ടി.ജെ ദാവീദിന്റെ 18ാം അനുസ്മരണം വടകരയിൽ നടന്നു.
ജില്ലാപഞ്ചായത്തംഗം എം.കെ രാജേഷ് പതാക ഉയർത്തി. സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെകട്ടറി സാബു പി. മണലോടി അനുസ്മരണ പ്രഭാഷണം നടത്തി. വടകര ലോക്കൽ സെകട്ടറി പി.പി ഷാജി, സി.എ കേശവൻ, കെ.എം സുധർമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()