ഡി.ബി കോളേജില്‍ നിര്‍മിതബുദ്ധി ശില്‍പശാല
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് ഗവേഷണ സമിതിയുടെയും ഐ.ക്യു.എ.സിയുടെയും നേതൃത്വത്തില്‍ നിര്‍മിതബുദ്ധി (എ.ഐ) ശില്‍പശാല സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ശില്‍പശാല പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. അനിത ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി. ഹരിനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. 'എഐ - നിയന്ത്രിത ഗവേഷണവും വിദ്യാഭ്യാസവും: അക്കാദമിക് ലാന്‍ഡ്‌സ്‌കേപ്പിന്റെ പുനര്‍നിര്‍വചനം' എന്ന വിഷയത്തില്‍ പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിലെ രസതന്ത്ര വിഭാഗം പ്രൊഫസര്‍ ഡോ.എ.ആര്‍ രമേഷ് ക്ലാസ് നയിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എ. നിഷ, ഗവേഷക ശ്രീലക്ഷ്മി എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments ()