ദേശീയ വായന ദിനാചരണം നടത്തി
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് മലയാള സമാജവും റീഡിങ് ക്ലബ്ബും ചേര്‍ന്ന് ദേശീയ വായനാദിനാചരണം സംഘടിപ്പിച്ചു. മലയാളം സെമിനാര്‍ ഹാളില്‍ നടത്തിയ പരിപാടി പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. അനിത ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.വി. മഞ്ജു അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എസ്. ഇന്ദു മുഖ്യപ്രഭാഷണം നടത്തി. റീഡിങ് ക്ലബ്ബ് കണ്‍വീനര്‍ ഡോ. രേണു, ഹിന്ദി വിഭാഗം മേധാവി ഡോ. ദീപാകുമാരി, സംസ്‌കൃത വിഭാഗം മേധാവി ഡോ. എം.വിജയ് കുമാര്‍, മലയാള സമാജം കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.എസ് അര്‍ച്ചന, റീഡിങ് ക്ലബ്ബ് അംഗങ്ങളായ അഞ്ജലി സി. നായര്‍, ഡോ. അപര്‍ണ എസ്. കുമാര്‍, ലൈബ്രേറിയന്‍ എം.എസ് അനൂപ് എന്നിവര്‍ പ്രസംഗിച്ചു. ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വായനാനുഭവം പങ്കുവച്ചു.
ഡി.ബി കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായന ദിനാചരണം വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എ. നിഷ ഉദ്ഘാടനം ചെയ്തു. ഡോ. വി മഞ്ജു പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായി പുസ്തകപരിചയവും ക്വിസ് മത്സര വിജയികളായവര്‍ക്ക് സമ്മാനദാനവും നടത്തി. കുട്ടികള്‍ തയ്യാറാക്കിയ ബുക്ക് മാര്‍ക്കുകള്‍ കോളേജില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്തു.
Comments ()