ഡി.ഡി.ആർ.സി അജ്ജിലസ് ലാബ് വൈക്കത്ത് പ്രവർത്തനമാരംഭിച്ചു
വൈക്കം: ഡി.ഡി.ആർ.സി അജ്ജിലസ് ലാബിന്റെ ശാഖ വൈക്കത്ത് പ്രവർത്തനം തുടങ്ങി. വൈക്കം എം.എൽ.എ കെ. ബിനിമോൻ ലാബ് ഉദ്ഘാടനം
ചെയ്തു. ഫുള്ളി ഓട്ടോമാറ്റഡ് ലാബിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രഞ്ജിത് കുമാറാണ് നിർവഹിച്ചു.
ഡി.ഡി.ആർ.സി അജജിലസ് കേരളത്തിലെ 413-ാംമത്തെ ശാഖയാണ് ബ്രാഞ്ച് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള തൊട്ടിച്ചിറ ആർക്കേഡിൽ തുറന്നത്. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി ഉദ്ഘാടനചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം അംബിക രാജേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശിവദാസൻ, ഡി.ഡി.ആർ.സി കേരള ബിസിനസ് മേധാവി രഞ്ജിത് കുമാർ, സോണൽ മാനേജർ മുഹമ്മദ് സാദിഖ്, റീജണൽ മാനേജർ പി.എസ് സൂരജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments ()