ദേവീ വിലാസം എച്ച്.എസ്.എസ് വാർഷികം
വെച്ചൂർ : ഗവൺമെൻ്റ് ദേവീ വിലാസം എച്ച്.എസ്.എസ് വാർഷികം നടത്തി. സ്കൂൾ ഹാളിൽ പി.ടി.എ പ്രസിഡൻ്റ് പി.എസ്. വേണുവിൻ്റെ അധ്യക്ഷതയിൽ നടന്ന ഗോഗം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത് അംഗം ആനന്ദ് ബാബു മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സി.കെ. ആശ എം.എൽ.എ., ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾ തുടങ്ങിയവരെ അനുമോദിച്ചു. സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സജിമോൾക്ക് യാത്രയപ്പ് നൽകി. ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ പൂർവ വിദ്യാർഥി നിരഞ്ജൻ എം. സുനിലിനെ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുഅജി, പ്രിൻസിപ്പൽ റോയി ജെ മഞ്ഞക്കുന്നേൽ, ഹെഡ് മാസ്റ്റർ പി.എ. ജയിൻ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.