Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

അന്ധകാര തോട്ടിലേക്ക് മലിനജലം ഒഴുകുന്നത് തടയാൻ നടപടിയുമായി നഗരസഭ

അന്ധകാര തോട്ടിലേക്ക് മലിനജലം ഒഴുകുന്നത് തടയാൻ നടപടിയുമായി നഗരസഭ
അന്ധകാരതോട്ടിലേക്ക് മലിനജലം ഒഴുക്കുന്ന പൈപ്പുകൾ നഗരസഭ അധികൃതർ അടയ്ക്കുന്നു

വൈക്കം: മാലിന്യം നിറഞ്ഞ് രോഗഭീതി പരത്തുന്ന നഗരഹൃദയത്തിലെ അന്ധകാരതോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാൻ നടപടിയുമായി വൈക്കം നഗരസഭ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നടടക്കമുള്ള മലിന ജലം അന്ധാകാരതോട്ടിലേക്ക് ഒഴുക്കുന്ന ഓടകൾ അടച്ചു. നഗരസഭ ആരോഗ്യ വിഭാഗം രണ്ട് ദിവസങ്ങായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 30 ഓളം ഓവുചാലുകളും പൈപ്പുകളുമാണ് നഗരസഭ അടച്ചത്.

ബന്ധപ്പെട്ട എല്ലാവർക്കും നോട്ടീസ് നൽകിയ ശേഷമാണ് ഇന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്ധകാരതോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ഓടകൾ അടക്കാൻ നടപടി തുടങ്ങിയത്. പടിഞ്ഞാറെ നടയിൽ, ക്ഷേത്രത്തിൽ നിന്ന് മലിനജലം ഒഴുക്കിയിരുന്ന റോഡിനടിയിലൂടെ ഉള്ള കാന ഉദ്യോഗസ്ഥർ അടച്ചു. അന്ധകാരതോട്ടിൽ ഒഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ് കിടന്നതോടെ പ്രദേശത്ത് വെള്ളത്തിൽ കോളിഫോം ബാക്ടിരിയയുടെ അളവ് കൂടുതലാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രദേശവാസികൾക്ക് ത്വക്ക് രോഗമടക്കം വ്യാപിക്കാൻ തുടങ്ങിയതോടെ വാർഡ് കൗൺസിലർമാരായ എം.ആർ. അനിൽകുമാറും കെ.ബി. ഗിരിജാകുമാരയും വിഷയത്തിലിടപ്പെട്ടതോടെയാണ് നടപടി. കൗൺസിലർമാർ ഇടപ്പെട്ട് അന്ധകാരതോട്ടിൽ ഒഴുക്ക് തടസപ്പെടുത്തി തോടിന് കുറുകെ സ്ഥാപിച്ചിരുന്ന പെപ്പുകൾ മാറ്റി ഉയർത്തി സ്ഥാപിക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. നീരൊഴുക്കിന് പ്രധാന തടസമായി ടൗൺഹാളിന് സമീപത്തെ കലുങ്കിനടിയിലുള്ള ടെലിഫോൺ പൈപ്പ് മാറ്റാൻ ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടതായി എം.ആർ. അനിൽകുമാർ പറഞ്ഞു.

0:00
/2:33

അന്ധകാര തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് നഗരസഭ ഫൈൻ ഈടാക്കിയിരുന്നു. എന്നാൽ വീണ്ടും മാലിന്യം ഒഴുക്കുന്നത് തുടർന്നതോടെയാണ് ഈ ഓടകളും പൈപ്പുകളും അടച്ച് നഗരസഭ നടപടി ശക്തമാക്കിയത്. തുടർപരിശോധന ശക്തമാക്കുകയും അന്ധകാരതോട് ശുചീകരിച്ച് നീരൊഴുക്ക് സാധ്യമാക്കുകയും ചെയ്താൽ മാത്രമെ നഗരത്തിലേയും സമീപവാസികളുടേയും നിലവിലെ ദുരിതത്തിന് മാറ്റം വരുത്താൻ കഴിയു എന്ന് കൗൺസിലർമാർ പറഞ്ഞു. അടിയന്തിരമായി അന്ധകാരതോട് ശുചീകരിക്കാൻ നഗരസഭ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും