Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ

എസ്. സതീഷ്കുമാർ

കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: തിരുവോണം ബംബറിന്റെ ജില്ലാതല പ്രകാശനവും വിതരണ ഉദ്ഘാടനവും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കളക്ടറേറ്റിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ (ബി.ആർ 111) ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവുമാണ് നടന്നത്. ഭാഗ്യക്കുറി വിൽപനക്കാരിയായ ളാക്കാട്ടൂർ സ്വദേശിനി ലൈലാകുമാരിക്ക് ടിക്കറ്റുകൾ നൽകിക്കൊണ്ടാണ് ജില്ലയിലെ തിരുവോണം ബമ്പർ വിതരണത്തിന് സ്പീക്കർ തുടക്കം കുറിച്ചത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാ അംഗങ്ങളായ ജോഫി മരിയ ജോൺ, അനുഷ കൃഷ്ണ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുൻ അംഗം ഫിലിപ്പ് ജോസഫ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.പി. മെഹബൂബ്, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർമാരായ എസ്. ഷാജി, എൻ.ആർ. ശ്രീലേഖ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ. സിന്ധുമോൾ, ലോട്ടറി വിൽപനക്കാരുടെ സംഘടനാ ഭാരവാഹികളായ ചന്ദ്രിക ഉണ്ണിക്കൃഷ്ണൻ, ടി.എസ്. നിസ്താർ, സിജോ പ്ലാത്തോട്ടം, സന്തോഷ് കല്ലറ, കെ.ജി. ഹരിദാസ്, പി.കെ. ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും