ഡോക്ടേഴ്സ് ദിനാചരണം: ഡോക്ടർ ബിനാഷ ശ്രീധറിന് ആദരം
വൈക്കം: അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിൽ ഡോക്ടേഴ്സ് ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡോക്ടർ ബിനാഷ ശ്രീധറിന് ആദരം. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് നാടിൻ്റെ ജനകീയ ഡോക്ടറായ ബിനാഷ ശ്രീധറിനെ ആദരിച്ചത്. വായന വാരാചരണം, പരിസ്ഥിതി ദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും നൽകി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ വികസന സമിതി ആക്ടിങ് ചെയർമാൻ എ.പി നന്ദകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, കെ.എസ് പ്രസീന ശങ്കർ, ഷീലാ കുമാരി ആർ.സി, ടി.ജി ഗോപിക തുടങ്ങിയവരും പങ്കെടുത്തു.
Comments ()