ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ഉദയനാപുരം പഞ്ചായത്തിൻ്റെ ആദരം
വൈക്കം: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഉദയനാപുരത്ത് ഡോക്ടർമാരെ ആദരിച്ചു.
ഉദയനാപുരം ഫാമിലി ഹെൽത്ത് സെൻ്ററിൽ മികച്ച സേവനം നൽകുന്ന മെഡിക്കൽ ഓഫീസർ ഡോക്ടർ അലക്സ് തോമസ്, ഡോക്ടർ എസ്. അരുൺ, ഡോക്ടർ അർച്ചനാ ആർ. നായർ എന്നിവരാണ് പഞ്ചായത്തിൻ്റെ ആദരം ഏറ്റുവാങ്ങിയത്. ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. രാജേഷ് ഡോക്ടേഴ്സ് ദിന സന്ദേശം നൽകി. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ആജി ഷാ ഉദയകുമാർ, ഗീതാ ഷാജി, മിനി മനയ്ക്കൽ പറമ്പിൽ, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ കാളിദാസൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments ()