Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

കണ്ണൂർ: കണ്ണൂർ ഡെന്‍റല്‍ കോളേജ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിലും ലോണ്‍ ആപ്പിന്‍റെ മറവില്‍ കേസ് അട്ടിമറിക്കാ‌നുള്ള ശ്രമത്തിലും പ്രതിഷേധിച്ച് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ നടത്തും. നിതിന്‍റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്‌ഷൻ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്‍റല്‍ കോളെജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മിക്കുകയും വിദ്യാർഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്‍റല്‍ കോളെജിന്‍റെ അംഗീകാരം റദ്ദാക്കുക, നിതിന്‍ രാജിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ആക്‌ഷൻ കൗണ്‍സിൽ ഉന്നയിക്കുന്നുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും