ഐ.എ.എസ് തലത്തിൽ വൻ അഴിച്ചു പണി
തിരുവനന്തപുരം: ഭരണ മാറ്റത്തിനൊപ്പം സംസ്ഥാനത്ത് ഐ.എ.എസ് ഓഫീസർമാർക്ക് സ്ഥാനചലനം. 47 ഉദ്യോഗസ്ഥർക്കാണ് വിവിധ വകുപ്പുകളിൽ നിന്നും സ്ഥാനമാറ്റം ഉണ്ടായത്. ഇതു സംബന്ധിച്ച സർക്കാർ ഓർഡർ പുറത്തിറങ്ങി

ബി. അശോകിനെ ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. പ്രശാന്ത് കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി. ഇരുവരെയും ഇടതു സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ടി.വി അനുപമയാണ് ഗതാഗത സെക്രട്ടറി. ശർമ്മിള മേരി തോമസ് ആരോഗ്യ വകുപ്പ് സെക്രട്ടറിയാകും. ദിവ്യ എസ്. അയ്യർ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ. വിഴിഞ്ഞം എം.ഡി സ്ഥാനത്തു നിന്ന് മാറ്റി.
Comments ()