വൈക്കം ഇന്തോ അമേരിക്കൻ ഹോസ്പിറ്റലിൽ ഡെർമറ്റോളജി വിഭാഗം പുനരാരംഭിക്കുന്നു
വൈക്കം: ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ, വൈക്കം നിർത്തിവച്ചിരുന്ന ചർമ്മരോഗ വിഭാഗം വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. ഓഗസ്റ്റ് 3 മുതലാണ് വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുകയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോ. അനഘ വിജയകുമാർ MBBS, MD (DVL), DNB തിങ്കളാഴ്ച (3/8/26) ചാർജ്ജെടുക്കും.
ആധുനിക ലേസർ ചികിത്സാ സൗകര്യങ്ങളോട് കൂടിയാണ് ഈ വിഭാഗം പ്രവർത്തിക്കുക. ചർമ്മ സംരക്ഷണം, ഹെയർ കെയർ എന്നിവയ്ക്ക് പുറമേ, വിദഗ്ധരുടെ സേവനം മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Comments ()