|
Loading Weather...
Follow Us:
BREAKING

ഇടിയോടിൽ ശ്രീധർമ ശാസ്ത ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി

ഇടിയോടിൽ ശ്രീധർമ ശാസ്ത ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി
ഇടിയോടിൽ ശ്രീധർമ ശാസ്ത ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ മേൽശാന്തി അനിൽ ശാന്തി ആദരിക്കുന്നു

കുലശേഖരമംഗലം: ഇടിയോടിൽ ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ തിരുവുത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആമേട മന വാസുദേവൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി അനിൽശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പൂജാകർമങ്ങൾ നടത്തുന്നത്. ഉത്സവം ഏഴിന് സമാപിക്കും. രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് നാരായണീയ പാരായണം, 11ന് കലശാഭിഷേകം, പ്രസാദ ഊട്ട് എന്നിവ നടന്നു. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സ്വീകരണം നൽകി.
ഉത്സവ പരിപാടികൾക്ക് ദേവസ്വം പ്രസിഡൻ്റ് പി.ഡി. രാജീവ് പുതുപ്പറമ്പ്, സെക്രട്ടറി സത്യൻ ആർ. പൊങ്ങനായിൽ, വൈസ് പ്രസിഡൻ്റ് കെ.ആർ. സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.