Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ഇടുക്കി ആർച്ച് ഡാം ഇനി കാൽനടയായി സന്ദർശിക്കാം!

ഇടുക്കി ആർച്ച് ഡാം ഇനി കാൽനടയായി സന്ദർശിക്കാം!

​വൈക്കം: ഇടുക്കി ഡാമിലെത്തുന്ന സഞ്ചാരികൾക്ക്  സന്തോഷ വാർത്ത. ഇനി മുതൽ ഇടുക്കി ആർച്ച് ഡാം കാൽനടയായി നടന്നു കാണാൻ പൊതുജനങ്ങൾക്ക് അനുമതിയായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അറസ്റ്റിൻ ആണ് കാൽനട യാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചത്.

​സഞ്ചാരികളുടെ വർധനവും എല്ലാവർക്കും ഡാം കാണാൻ അവസരം ലഭിക്കണം എന്നതും പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ  പാലിച്ചായിരിക്കും സന്ദർശനം അനുവദിക്കുക.

  • ​സന്ദർശന സമയം: ദിവസവും രാവിലെ 10:00 മുതൽ വൈകിട്ട് 3:30 വരെയാണ് പ്രവേശനം.
  • ​കാൽനട യാത്രയുടെ ടിക്കറ്റ് നിരക്ക്: മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക്.
  • ​ബഗ്ഗി കാർ നിരക്ക്: നേരത്തെ ഉണ്ടായിരുന്ന ബഗ്ഗി കാർ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിനായി 8 ബഗ്ഗി കാറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

​ദിവസേന 3750 പേർക്കാണ് ഡാമിൽ സന്ദർശനാനുമതിയുള്ളത്.

  • ​കാൽനട യാത്രയ്ക്കായി 2500 പേർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
  • ​ബഗ്ഗി കാർ സേവനം പ്രയോജനപ്പെടുത്തി 1248 പേർക്ക് ഡാം സന്ദർശിക്കാം.
  • ​ഓൺലൈൻ ബുക്കിംഗിന് ശേഷം ഒഴിവുണ്ടെങ്കിൽ സ്പോട്ട് ടിക്കറ്റ് ലഭിക്കും  

​നിലവിൽ നവംബർ 30 വരെയാണ് സന്ദർശനാനുമതി നൽകിയിട്ടുള്ളത്.    www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

​വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നിരന്തര ഇടപെടലിലൂടെ ഈ അനുമതി ലഭ്യമായത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും