ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികൾ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികളാണ് മത്സരിക്കുക. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന മാർച്ച് 26 ന് ഇന്ന് ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വൻറി 20 സ്ഥാനാർത്ഥി ബോബൻ ജോർജും പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ആലീസും മത്സര രംഗത്തുനിന്ന് പിൻമാറി. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ ജനവിധി തേടുന്നത് ചങ്ങനാശേരി മണ്ഡലത്തിലാണ്. പത്തു സ്ഥാനാർഥികളാണ് ഇവിടെ മത്സര രംഗത്തുള്ളത്. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളിയിലാണ് നാലു പേർ മാത്രം.വൈക്കം, പൂഞ്ഞാർ, കടുത്തുരുത്തി, പാലാ മണ്ഡലങ്ങളിൽ ഏഴു പേർ വീതവും കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിൽ ആറു പേർ വീതവും മത്സരിക്കാനുണ്ട്. സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു.
സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ
(പേര്, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ)
വൈക്കം
| പേര് | പാർട്ടി | ചിഹ്നം |
|---|---|---|
| കെ. അജിത്ത് | ഭാരതീയ ജനതാ പാർട്ടി | താമര |
| പി. പ്രദീപ് | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | നെൽക്കതിർ അരിവാൾ |
| കെ. ബിനിമോൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കൈ |
| സുമം പി. എസ്. | ബഹുജൻ സമാജ് പാർട്ടി | ആന |
| ടി.എം. ബോസ് | സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ -കമ്മ്യൂണിസ്റ്റ് |
ബാറ്ററി ടോർച്ച് |
| അഡ്വ. പി. ഐ. ജയകുമാർ | സ്വതന്ത്രൻ | ട്രക്ക് |
| പ്രദീപ് (s/o കുട്ടപ്പൻ) | സ്വതന്ത്രൻ | ടെലിവിഷൻ |
പാലാ
| പേര് | പാർട്ടി | ചിഹ്നം |
|---|---|---|
| ജോസ് കെ. മാണി | കേരള കോൺഗ്രസ്.എം | രണ്ടില |
| ഷോൺ ജോർജ് | ഭാരതീയ ജനതാ പാർട്ടി | താമര |
| സന്തോഷ് നടൂപ്പറമ്പിൽ | ബഹുജൻ സമാജ് പാർട്ടി | ആന |
| അഡ്വ. റോണി നെടുംപള്ളിൽ | ആം ആദ്മി പാർട്ടി | ചൂൽ |
| സി. ജി. ബാബു | സ്വതന്ത്രൻ | ബലൂൺ |
| മാണി സി. കാപ്പൻ | സ്വതന്ത്രൻ | ട്രക്ക് |
| സന്തോഷ് പുളിക്കൽ | സ്വതന്ത്രൻ | ടെലിഫോൺ |
കടുത്തുരുത്തി
| പേര് | പാർട്ടി | ചിഹ്നം |
|---|---|---|
| ജിജിത്ത് കെ. ജോയി | ബഹുജൻ സമാജ് പാർട്ടി | ആന |
| ഡൊമിനിക് സൈമൺ | ആം ആദ്മി പാർട്ടി | ചൂൽ |
| നിർമ്മല ജിമ്മി | കേരള കോൺഗ്രസ് -എം | രണ്ടില |
| അഡ്വ. മോൻസ് ജോസഫ് | കേരള കോൺഗ്രസ് | ഓട്ടോറിക്ഷ |
| സുരേഷ് ഇട്ടിക്കുന്നേൽ | ഭാരത് ധർമ്മ ജനസേന | തെങ്ങിൻതോട്ടം |
| ഇന്ദു | സ്വതന്ത്ര | കത്രിക |
| എം.എം. സ്‌കറിയ | സ്വതന്ത്രൻ | ബക്കറ്റ് |
കാഞ്ഞിരപ്പള്ളി
| പേര് | പാർട്ടി | ചിഹ്നം |
|---|---|---|
| ഡോ.എൻ. ജയരാജ് | കേരള കോൺഗ്രസ്.എം | രണ്ടില |
| അഡ്വ. ജോർജ് കുര്യൻ | ഭാരതീയ ജനതാ പാർട്ടി | താമര |
| തമ്പി കാവുംപാടം | ബഹുജൻ സമാജ് പാർട്ടി | ആന |
| റോണി കെ. ബേബി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കൈ |
കോട്ടയം
| പേര് | പാർട്ടി | ചിഹ്നം |
|---|---|---|
| അഡ്വ. കെ. അനിൽകുമാർ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് | ചുറ്റിക അരിവാൾ നക്ഷത്രം |
| തിരുവഞ്ചൂർ രാധാകൃഷ്ണൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കൈ |
| ഡോ. സെലിൻ ഫിലിപ്പ് | ആം ആദ്മി പാർട്ടി | ചൂൽ |
| പി. അനിൽകുമാർ | ഭാരതീയ ധർമ്മ ജനസേന | തെങ്ങിൻതോട്ടം |
| റലേഷ് ചന്ദ്രൻ | സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് | ബാറ്റ് |
| ഷൈജു കുര്യൻ | സ്വതന്ത്രൻ | ചക്ക |
ചങ്ങനാശേരി
| പേര് | പാർട്ടി | ചിഹ്നം |
|---|---|---|
| ഉഷ ജോൺസൺ | ബഹുജൻ സമാജ് പാർട്ടി | ആന |
| അഡ്വ. ജോബ് മൈക്കിൾ | കേരള കോൺഗ്രസ്. എം | രണ്ടില |
| ബി. രാധാകൃഷ്ണ മേനോൻ | ഭാരതീയ ജനതാ പാർട്ടി | താമര |
| വിനു ജോബ് കുഴിമണ്ണിൽ | കേരള കോൺഗ്രസ് | ഓട്ടോറിക്ഷ |
| പ്രൊഫ.(ഡോ.) സാജു കണ്ണന്തറ | ആം ആദ്മി പാർട്ടി | ചൂൽ |
| അരവിന്ദ് വി. | സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് | ബാറ്റ് |
| അൽത്താഫ് ഹാസൻ | സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ | കത്രിക |
| ജോസ് ജോസഫ് | ജനം രാഷ്ട്രീയ പാർട്ടി | ബാറ്ററി ടോർച്ച് |
| ഡോ. കൽക്കി പി. | സ്വതന്ത്ര | സിത്താർ |
| ജോമോൻ ജോസഫ് സ്രാമ്പിക്കൽ | സ്വതന്ത്രൻ | ഗ്യാസ് സിലിൻഡർ |
ഏറ്റുമാനൂർ
| പേര് | പാർട്ടി | ചിഹ്നം |
|---|---|---|
| നാട്ടകം സുരേഷ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കൈ |
| ബിനോയ് ജോസഫ് കുളത്തുങ്കൽ | ബഹുജൻ സമാജ് പാർട്ടി | ആന |
| വി.എൻ. വാസവൻ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് | ചുറ്റിക അരിവാൾ നക്ഷത്രം |
| ആതിര ഡി. നായർ | ട്വൻറി 20 പാർട്ടി | ചക്ക |
| ആഷ്‌ന തമ്പി | സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് | ബാറ്ററി ടോർച്ച് |
| രാജ് മോഹൻ (വെട്ടിക്കുളങ്ങര ഉണ്ണി) | സ്വതന്ത്രൻ | ടെലിവിഷൻ |
പൂഞ്ഞാർ
| പേര് | പാർട്ടി | ചിഹ്നം |
|---|---|---|
| പി.സി. ജോർജ് | ഭാരതീയ ജനതാ പാർട്ടി | താമര |
| ഷൈനി എ.സി. | ബഹുജൻ സമാജ് പാർട്ടി | ആന |
| അഡ്വ. സെബാസ്റ്റ്യൻ എം.ജെ. (സജി ജോസഫ്) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കൈ |
| അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ | കേരള കോൺഗ്രസ് എം | രണ്ടില |
| അഭിരാം ബാബു | സ്വതന്ത്രൻ | പയർ മണികൾ |
| മായാമോൾ കെ.പി | സ്വതന്ത്ര | ബാറ്ററി ടോർച്ച് |
| സന്തോഷ് ജോസഫ് | സ്വതന്ത്രൻ | വജ്ജ്രം |
പുതുപ്പള്ളി
| പേര് | പാർട്ടി | ചിഹ്നം |
|---|---|---|
| അഡ്വ. ചാണ്ടി ഉമ്മൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കൈ |
| പോൾ പി. ചാക്കോ (ഷാജി കാടായിൽ) | ബഹുജൻ സമാജ് പാർട്ടി | ആന |
| രവീന്ദ്രനാഥ് വാകത്താനം | ഭാരതീയ ജനതാ പാർട്ടി | താമര |
| കെ.എം.രാധാകൃഷ്ണൻ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് | ചുറ്റിക അരിവാൾ നക്ഷത്രം |
| സാബു മൈലക്കാടൻ | ജനം രാഷ്ട്രീയ പാർട്ടി | ബാറ്ററി ടോർച്ച് |
| റിജോമോൻ മാത്യു | സ്വതന്ത്രൻ | തീപ്പെട്ടി |
Comments ()