|
Loading Weather...
Follow Us:
BREAKING

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
തലയോലപ്പറമ്പിൽ യു.ഡി.എഫ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണയോഗം കെ.പി.സി.സി. നിർവ്വഹക സമിതി അംഗം പി.ആർ. സോന ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തലയോലപ്പറമ്പിൽ നിന്നും വിജയിച്ച യു.ഡി.എഫ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം നൽകി. കെ.പി.സി.സി. നിർവ്വഹക സമിതി അംഗം പി.ആർ. സോന സമ്മേളനം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ഡോ.പി.ആർ. സോന പറഞ്ഞു. നാദം ജംങ്ഷനിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു മുഖ്യ പ്രഭാഷണം നടത്തി. വി.ടി. ജെയിംസ്, പി.സി. പ്രസാദ്, തങ്കമ്മ വർഗീസ് , ജോസ് വേലിക്കകം, വിജയമ്മ ബാബു, ആൻമരിയ, സീതു ശശിധരൻ, അനിത സുഭാഷ്, ജോൺ തറപ്പേൽ, വിജയൻ മാനാമ്പ്ര എന്നിവർ പ്രസംഗിച്ചു.