കെ. അജിത്തിൻ്റെ വാഹന പര്യടനം ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിൽ
വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനം ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ മേഖലകൾ കേന്ദ്രീകരിച്ച് നടന്നു .രാവിലെ പൂത്തോട്ട പാലത്തിന് സമീപം നിന്നാരംഭിച്ച പര്യടനം പനക്കൽ ക്ഷേത്രം, തുരുത്ത് പുതിയപാലം, മുറിഞ്ഞപുഴ, കൂമ്പേൽ, വാക്യാശേരി, പനങ്കാവ്, ചെമ്പ് മാർക്കറ്റ് എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം മറവൻതുരുത്ത് പഞ്ചായത്തിലെ അയ്യംകുളത്ത് നിന്നാരംഭിച്ച പര്യടനം പഞ്ചായത്തിലെ തറവട്ടം, കൊച്ചങ്ങാടി, വാഴേകാട്, മേക്കര, ചെമ്മനാകരി ആശുപത്രി ജംഗ്ഷൻ, ശാരദാമഠം, ടോൾ, പഞ്ഞിപ്പാലം, മറവൻതുരുത്ത്, ചുങ്കം, അറുപത് ജംഗ്ഷൻ, കടുക്കര എന്നിവിടങ്ങളിലെ പര്യടന ശേഷം കൂട്ടുമ്മേൽ സമാപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു ശശി, ലേഖ കെ.കെ, സുമേഷ് കൊല്ലേരി, എം.എസ് രാധാകൃഷ്ണൻ, പി.ഡി സരസൻ, ഭുവനേശ്വരൻ, മിത്രലാൽ, കെ.ആർ രാജേഷ്, ഉദയൻ കാട്ടുമടം, ചെമ്പൈ സുനിൽ, പി.എസ് ഷൈമോൻ, ആർ. സത്യൻ, ദിനിൽ ദിനേശ്, കവിത എന്നിവരുമുണ്ടായിരുന്നു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ