കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണം: കെ. ബിനിമോൻ
വൈക്കം: കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പോലിസിനും പഞ്ചായത്ത് സെക്രട്ടറിമാർക്കും വൈക്കം എം.എൽ.എ കെ. ബിനിമോൻ്റെ നിർദ്ദേശം.
വൈക്കം നിയോജകമണ്ഡലത്തിലെ
പല ഭാഗങ്ങളിലും കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ. ബിനി മോൻ എംംഎൽംഎ ഡി.വൈ.എസ്.പി യ്ക്കും പഞ്ചായത്തു സെക്രട്ടറിമാർക്കും കർശന നിർദ്ദേശം നൽകി.

പുഴകളിലും, പ്രധാന നാട്ടുതോടുകളിലും, പാതയോരങ്ങളിലും, ജനവാസ കേന്ദ്രങ്ങളിലുമാണ് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുന്നത്. രാത്രിയുടെ മറവിൽ ടാങ്കർ ലോറികളിൽ മാലിന്യം തള്ളുന്നത് ജല സ്രോതസുകളെ മലിനമാക്കുകയാണ്. ജനങ്ങൾക്ക് കുളിക്കാനോ അലക്കുന്നതിനു പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും എം.എൽ.എ അറിയിച്ചു. ക്യാമറകളടക്കം സ്ഥാപിച്ച് പരിശോധനകൾ ശക്തമാക്കി കുറ്റക്കാർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് കെ.ബിനിമോൻ്റെ നിർദ്ദേശം.
Comments ()