കെ. ചെല്ലപ്പനെ അനുസ്മരിച്ചു
തലയോലപ്പറമ്പ്: വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കെ. ചെല്ലപ്പന്റെ നാലാം ചരമവാര്‍ഷിക ദിനം പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവയോടെ സമുചിതമായി ആചരിച്ചു. സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരുത്തുമുടിയില്‍ നടത്തിയ ചടങ്ങില്‍ മുതിര്‍ന്ന അംഗം കെ. മണിയന്‍ പതാക ഉയര്‍ത്തി. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍. സുശീലന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി, അസി. സെക്രട്ടറി അഡ്വ.എം.ജി രഞ്ജിത്ത്, എസ്.പി സുമോദ്, പി.ഡി സാബു, ജസീന ഷാജുദ്ദീന്‍, കെ.കെ ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

Comments ()