Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വയോധികൻ്റെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

എസ്. സതീഷ്കുമാർ

വയോധികൻ്റെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

കടുത്തുരുത്തി: അപ്പാഞ്ചിറയിൽ കഴിഞ്ഞ ദിവസം വയോധികനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത് മകൻ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. മകൻ എബി മാതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആപ്പാഞ്ചിറ മാന്നാർ മൂർക്കാട്ടിൽ മാത്യു (80) വിനെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. പണിക്കു പോയിട്ട് മകൻ എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെന്നാണ് പറഞ്ഞിരുന്നത്.


തുടർന്ന് നടത്തിയ പരിശോധനയിൽ മാത്യുവിന്റെ ശരീരത്തിൽ പല ഭാഗത്തും നിരവധി മുറിവുകൾ കണ്ടെത്തിയിരുന്നു.
ഭക്ഷണസാധനങ്ങളും മുറിയിൽ ചിതറിയ നിലയിലായിരുന്നു. പോലീസ് നായേയടക്കം എത്തിച്ച് ശാസ്ത്രീയ പരിശോധനകളും പോലീസ് നടത്തി. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. മാത്യുവിനെ വീട്ടിലെ കട്ടിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്യുവിന്റെ ശരീരത്തിൽ തലയിലും നടുവിനും മൂക്കിനും പുരികത്തിനും നിരവധി മുറിവുകൾ പ്രാഥമിക പരിശോധനയിൽ പോലീസ് കണ്ടെത്തിയിരുന്നു. കുറച്ചു നാളുകളായി സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മാത്യുവും മകൻ എബി മാത്യുവും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. വഴക്കിനെ തുടർന്ന് ബന്ധുവീട്ടിൽ ആയിരുന്ന മാത്യു ഒരാഴ്ചമുൻപ് ആണ് മാന്നാറിലെ വീട്ടിൽ തിരിച്ചെത്തിയത്. മരണം സംഭവിച്ച ദിവസം ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായതായും പറയുന്നു. മകൻ എബി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. എബിയെ കോടതിയിൽ ഹാജരാക്കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും