Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

മത്താനം ദേവീക്ഷേത്രത്തിൽ കളമെഴുത്തുപാട്ടും വലിയ ഗുരുതിയും

മത്താനം ദേവീക്ഷേത്രത്തിൽ കളമെഴുത്തുപാട്ടും വലിയ ഗുരുതിയും
ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ കളമെഴുത്തുപാട്ടിനോടനുബന്ധിച്ച് എഴുതിയ ഭദ്രകാളിരൂപം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ കളമെഴുത്തുപാട്ടും വലിയ ഗുരുതിയും നടത്തി. ക്ഷേത്രത്തിന്റെവടക്കുവശം അലങ്കരിച്ച പന്തലിൽ ആചാരവിധി പ്രകാരം ഭദ്രകാളിരൂപം വർണ്ണപൊടികളാൽ വരച്ചാണ് കളമെഴുത്തുപാട്ടു നടത്തിയത്.
വ്യാഴാഴ്ച വൈകിട്ട് ഏഴിന് ആചാര്യനായ ഗിരീഷ് മുരിയനാടിന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ നിന്നും മാത്താനം ദേവി ക്ഷേത്രത്തിലേക്ക് വരവേൽപ്പ് നൽകി. തുടർന്ന് കളമെഴുത്തുപാട്ടും വടക്കുപുറത്ത് വലിയ ഗുരുതിയും നടത്തി.
മാത്താനം ക്ഷേത്രം പ്രസിഡന്റ് കണ്ണൻ കൂരാപ്പളളിൽ, സെക്രട്ടറി കെ.കെ. ഷിനോജ്, പി.എൻ. അജയകുമാർ,
ലീല രമണൻ, എം.ആർ. രജിമോൻ, രതി ബാബു എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും