കല്ലറ വെച്ചൂർ റൂട്ടിൽ നാളെ ഗതാഗത നിയന്ത്രണം
വൈക്കം: കല്ലറ വെച്ചൂർ റൂട്ടിൽ സെൻ്റ് മേരീസ് എൽ.പി. സ്കൂളിന് സമീപം അപകടരമായി നിൽക്കുന്ന മരം പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ മുറിക്കുന്നതിനാൽ നാളെ (വെള്ളിയാഴ്ച) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നാളെ ഗതാഗത ബുദ്ധിമുട്ട് ഒഴിവാക്കാൻ വാഹന യാത്ര പുത്തൻപാലം -പുന്നപൂഴി റോഡിലൂടെ വഴി തിരിച്ച് വിടുന്നതാണെന്ന് വെച്ചൂർ പഞ്ചായത്ത് അറിയിച്ചു.

Comments ()