Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

കരി നാലാമത് വാർഷികം അടുത്ത മാസം 9,10 തീയതികളിൽ

കരി നാലാമത് വാർഷികം അടുത്ത മാസം 9,10 തീയതികളിൽ

വൈക്കം: കരി കലാ സാംസ്‌കാരിക ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാമത് കലോത്സവം കിലുക്കാംപെട്ടി അടുത്തമാസം 9,10 തീയതികളിൽ നടക്കും. ഉല്ലല പി.എസ്. ശ്രീനിവാസൻ സ്മാരക ഗവ. എൽ.പി. സ്കൂളിലാണ് പരിപാടി. പ്രമുഖ കലാകാരനും കരി അംഗവുമായിരുന്ന ഉല്ലല സോമനാഥൻ അനുസ്മരണം നടത്തും. സംസ്ഥാന ചലച്ചിത്ര ഡബ്ബിങ്ങ് അവാർഡ് ജേതാവ് വൈക്കം ഭാസിയെ ആദരിക്കും. കരിയുടെ നാലാമത് കലോത്സവത്തിനോട് അനുബന്ധിച്ച് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും വനിതകൾക്കായി ഫ്യൂഷൻ തിരുവാതിര മത്സരവും നടത്തും. കുരുത്തോല ക്രാഫ്റ്റിംഗ് പരിശീലനവും ചിത്രരചനാ പരിശീലന കളരിയും ഉണ്ടാകും. കരി കലാകാരന്മാർ ചേർന്ന് പി.എസ്. ശ്രീനിവാസൻ സ്മാരക എൽ. പി. സ്കൂളിൽ ചുമർചിത്ര രചന നടത്തും. രാജേഷ് വൈക്കത്തിൻ്റെ നേതൃത്വത്തിൽ ഫ്ലൂട് സാക്സ‌ഫോൺ ഫ്യൂഷനും കുട്ടികളുടെ മറ്റു കലാപരിപാടികളും മെയ് 9, 10 തീയതികളിലായി നടക്കും. ചിത്രരചന, ഫ്യൂഷൻ തിരുവാതിര എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം കാണുന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കരി ഭാരവാഹികൾ അറിയിച്ചു
ഫോൺ. 8547 692 990,
7025 544 475
9446 122 469

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും