Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ

കെ. അജിത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ
ചെമ്പിലരയൻ സ്മൃതി മണ്ഡപത്തിൽ കെ. അജിത്ത് പുഷ്പാർച്ചന നടത്തുന്നു

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ 25ന് സീതാറാം ഹാളിൽ വൈകിട്ട് ആറ് മണിക്ക് നടക്കും. എൻ.ഡി.എയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. 26,27,28 തിയതികളിൽ നിയോജക മണ്ഡലത്തില പഞ്ചായത്ത് ഏരിയാ തലങ്ങളിൽ കൺവെൻഷനുകൾ നടത്തും. യുവമോർച്ചയുടെ നേതൃത്വത്തിൽ  27 വൈകിട്ട് 5 ന് വൈക്കം ലയൺസ് ക്ലബ്ബിൽ വച്ച് യുവസംഗമം നടത്തും. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മനുപ്രസാദ് പങ്കെടുക്കും, മാർച്ച് 31ന് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്ന് തലയോലപ്പറമ്പ് ടൗണിലേക്ക് മഹിളാ ബഹുജന റാലി നടത്തും. റാലിയിൽ മഹിളാ മോർച്ചയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും എന്ന് നേതാക്കൾ അറിയിച്ചു.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ