കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
തലയോലപ്പറമ്പ്: കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 10 ഓളം പേർക്ക് പരിക്ക്. വരിക്കാംകുന്നിന് സമീപം തലയോലപറമ്പ് കാഞ്ഞിരമിറ്റം റോഡിലാണ് അപകടം. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സും എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടി ഇടിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല.